Wednesday, May 1, 2024
spot_img

കോവിഡിനെതിരെ അതി ജാഗ്രത!!
60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും,
കോവിഡ് മുന്നണി പ്രവർത്തകരും കരുതൽ ഡോസെടുക്കണമെന്ന് സർക്കാർ

തിരുവനന്തപുരം : രാജ്യാന്തര തലത്തിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ അതി ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാനസർക്കാർ രംഗത്തെത്തി 60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും കഴിവതും വേഗത്തിൽ കോവിഡ് വാക്സീന്റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ നിർദേശം. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിണമെന്നും യോഗം നിർദേശിച്ചു.

ലോകത്ത് ഇപ്പോൾ പടരുന്ന പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്സിജൻ ഉൽപാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിങ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഐഇസി ബോധവൽകരണം ശക്തമാക്കിയെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

റവന്യൂ മന്ത്രി കെ.രാജൻ, തദ്ദേശ മന്ത്രി എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

Related Articles

Latest Articles