Saturday, May 4, 2024
spot_img

തുര്‍ക്കി ഭൂകമ്പം:
കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;
മൃതദേഹം തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റുവിന്റെ സഹായത്താൽ

ദില്ലി : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശിയും എഞ്ചിനിയറുമായ വിജയ് കുമാറിന്റ (35 ) മൃതദേഹം കണ്ടെത്തി. അനറ്റോലിയ പ്രദേശത്തെ മലട്ട്യ നഗരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ നിന്ന് രക്ഷാപ്രവർത്തകർ അയച്ചു കൊടുത്ത ഫോട്ടോയിൽ നിന്നും പച്ചകുത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിജയ് കുമാറിനെ കുടുംബം തിരിച്ചറിഞ്ഞത്.

ബെംഗളൂരു ആസ്ഥാനമായ പൈപ് ലൈൻ ഇൻസ്റ്റലേഷൻ സ്ഥാപനത്തിലെ എൻജിനീയറായി ജോലി ചെയ്തുവരികെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് വിജയകുമാർ കഴിഞ്ഞ മാസം 23ന് തുർക്കിയിലെത്തിയത്. തുർക്കിയിൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

വെള്ളിയാഴ്ച വിജയ് കുമാറിനെ കണ്ടെത്തിയെന്നും വിവരം ലഭിച്ചതിനെത്തുടർന്ന് കുടുംബം ആശ്വാസത്തിലായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles