Thursday, May 16, 2024
spot_img

തുർക്കി ഭൂകമ്പം: കാണായതായവരിൽ ഒരു ഇന്ത്യാക്കാരനും; അപ്രത്യക്ഷനായത് ബംഗളൂരു സ്വദേശിയായ ബിസിനസുകാരൻ

ദില്ലി: ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിൽ ഒരു ഇന്ത്യക്കാരനേയും കാണാതായി എന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയ ബംഗളുരു സ്വദേശിയെയാണ് കാണാതായത്.അതെ സമയം ഭൂകമ്പത്തിൽ അകപ്പെട്ട മറ്റ് പത്ത് ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതെ സമയം ഭൂകമ്പം കനത്ത നഷ്ട്ടം സൃഷ്ടിച്ച തുർക്കിയിലേക്കും സിറിയയിലേക്കുമുള്ള ഇന്ത്യയുടെ സഹായം തുടരുന്നുണ്ട്. ഓപറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് എൻഡിആർഎഫ് സംഘം ഇതുവരെ തുർക്കിയിലെത്തി. തിങ്കളാഴ്ച പുലർച്ചയെയാണ് അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ഇതിനു പുറമേ 285 തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു.ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Related Articles

Latest Articles