പാലക്കാട് : കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ വൈശാഖ.കോവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോക്കിനാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയത്. അത് പിന്നീട് സ്ഥിരം ആയി മാറി. റമ്മി കളിക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ റമ്മി കളിക്കാൻ ഇറക്കി . പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി . ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി . ഇതോടെ കടം പെരുകുകയായിരുന്നെന്നും വൈശാഖ പറഞ്ഞു.
ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൌരവമായി എടുത്തിരുന്നില്ല . പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദ്ദനവും തുടങ്ങി . ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു.

