Tuesday, May 21, 2024
spot_img

കുട്ടിക്രിക്കറ്റ് പൂരം ജൂൺ ഒന്നിന് കൊടിയേറും ! ട്വന്റി -20 ലോകകപ്പ് ഉദ്‌ഘാടന മത്സരം അമേരിക്കയും കാനഡയും തമ്മിൽ ! ഇന്ത്യ – പാക് സൂപ്പർ പോരാട്ടം ജൂൺ 9 ന്

മുംബൈ : അമേരിക്കയും വെസ്റ്റിൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂൺ 1ന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ജൂൺ 29ന് ബാർബഡോസിൽ ഫൈനൽ നടക്കും. അമേരിക്ക, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ഇന്ത്യ പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിക്കുക. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക് ത്രില്ലർ പോരാട്ടം. ന്യൂയോർക്കിൽ വച്ചാകും പോരാട്ടം. ആകെ 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്

ഗ്രൂപ്പുകളും ടീമുകളും

ബി ഗ്രൂപ്പ് = ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ

സി ഗ്രൂപ്പ് = വെസ്റ്റിൻ‍ഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി

ഡി ഗ്രൂപ്പ് = ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ

Related Articles

Latest Articles