Friday, May 3, 2024
spot_img

ട്വിറ്ററും നീലക്കുരുവിയും ഇനി നനുത്ത ഒരു ഓർമ;പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റിൽ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചു. പുതിയ ലോഗോയും പേരും ഉള്‍പ്പടെയാണ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നത് ഇതോടെ പഴയ ട്വിറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഓര്‍മയായി. മുമ്പ് ട്വിറ്റര്‍ ലോഗോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ ലോഗോ സ്ഥാപിച്ചുകൊണ്ടാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്.കോര്‍പ്പ് ആണ് ആപ്പ് പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജൂലായ് 23 ന് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകള്‍ മാറ്റുകയും x.com എന്ന യുആര്‍എല്‍ സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തു. ട്വിറ്ററിന്റെ മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ച്ചറുകളും മാറ്റി. ഇപ്പോള്‍ വെബ്‌സൈറ്റിന്റെ പ്രൈമറി ഡൊമൈനിലും വെരിഫൈഡ് അക്കൗണ്ട് സബ്സ്ക്രിപ്ഷൻറെ പേരായ ‘ട്വിറ്റർ ബ്ലൂ’വിലുമാണ് ‘ട്വിറ്റര്‍’ എന്നുള്ളത്. ഇതും ഉടനെ മാറും എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles