വാഷിങ്ടൺ: പുതിയ മാറ്റത്തിനൊരുങ്ങുകയാണ് ട്വിറ്റർ. വിഡിയോ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ടി.വിക്കായി ട്വിറ്റർ വിഡിയോ ആപ്പ് അവതരിപ്പിക്കുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ലിൻഡ യാകാരിനോയും മസ്കും ചേർന്ന് നിക്ഷേപകർക്കായി പ്രസന്റേഷൻ അവതരിപ്പിച്ചിരുന്നു.
വിഡിയോക്കൊപ്പം പരസ്യങ്ങളും സ്പോൺസർഷിപ്പുകളും നൽകാനാണ് ട്വിറ്ററിന്റെ പദ്ധതി. നിലവിൽ ട്വിറ്ററിലെ വെർട്ടിക്കൽ വിഡിയോകൾക്ക് വലിയൊരു വിഭാഗം ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ.

