Thursday, October 1, 2026

ചോദിച്ച സമയത്ത് പൊറോട്ട നല്‍കിയില്ല; കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവാക്കൾ അറസ്റ്റിൽ

ചിറയിന്‍കീഴ്: ചോദിച്ച സമയത്ത് പൊറോട്ട നൽകിയില്ല എന്ന പേരിൽ കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴിലെ തട്ടുകടയിലെത്തിയ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ ബിരിയാണിക്ക് ഗ്രേവി നല്‍കാന്‍ വൈകിയതിന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഹോട്ടലിലും സംഘര്‍ഷമുണ്ടായിരുന്നു. കാഞ്ചീപുരത്തെ റോയല്‍ ബിരിയാണി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെ ക്ഷുഭിതരായവർ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി.

Related Articles

Latest Articles