നെടുമങ്ങാട്: നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ ലിവിൻ രാജ് (25), നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന് വിളിക്കുന്ന അഖിൽ (27) ആണ് ഓടി രക്ഷപ്പെട്ടത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡും ആണ് ഇവരെ പിടികൂടിയത്. തുടർന്ന് സംഘം സംയുക്തമായി നടത്തിയ പരിശോധനയിൽ 7.940 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
അതേസമയം അന്യസംസ്ഥാനത്ത് നിന്നു കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്‍റെയും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, അജയകുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ നാസറുദ്ദീൻ, പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, അധിൽ, ഷജീർ, വനിത സിവിൽ ഓഫിസർ മഞ്ജുഷ, എക്സൈസ് ഡ്രൈവർ റീജു കുമാർ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

