Kerala

എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ : ഒരാൾ ഓടി രക്ഷപ്പെട്ടു

നെടുമങ്ങാട്: നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ ലിവിൻ രാജ് (25), നെടുമങ്ങാട് ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25) എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന് വിളിക്കുന്ന അഖിൽ (27) ആണ് ഓടി രക്ഷപ്പെട്ടത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡും ആണ് ഇവരെ പിടികൂടിയത്. തുടർന്ന് സംഘം സംയുക്തമായി നടത്തിയ പരിശോധനയിൽ 7.940 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

അതേസമയം അന്യസംസ്ഥാനത്ത് നിന്നു കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്‍റെയും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, അജയകുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ നാസറുദ്ദീൻ, പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, അധിൽ, ഷജീർ, വനിത സിവിൽ ഓഫിസർ മഞ്ജുഷ, എക്സൈസ് ഡ്രൈവർ റീജു കുമാർ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

44 minutes ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

1 hour ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

2 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

2 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

6 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

12 hours ago