കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. വെല്ലിംഗ്ടൺ ഐലന്റിലാണ് സംഭവം. പിടിച്ചെടുത്തത് കള്ളപ്പണമാണോ എന്നതിൽ പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെയും ഓട്ടോ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോ ഡ്രൈവറായ രാജഗോപാൽ, ബിഹാർ സ്വദേശി സബീഷ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് എറണാകുളം ബ്രോഡ്‍വേയിലുള്ള ഒരു സ്ഥാപന ഉടമ ഏൽപിച്ച പണമാണിതെന്നാണ് റിപ്പോർട്ട് . പരിശോധന തുടരുകയാണെന്ന് ഹാർബർ പൊലീസ് അറിയിച്ചിരിക്കുന്നത്.

