അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ചു. സന്ദര്‍ശനത്തിന് ശേഷം സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്’. കൂടാതെ അദ്ദേഹം ചർക്കയിൽ നൂൽ നൂക്കാൻ ശ്രമിക്കുകയും ചെയ്തു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അദ്ദേഹത്തിന് ഔപചാരിക സ്വീകരണം നൽകി. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്കുള്ള നാല് കിലോമീറ്റർ ദൂരം വർണ്ണാഭമായ സാംകാരിക പരിപാടികളൊരുക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു ദിവസം ഗുജറാത്തില്‍ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഗുജറാത്ത് സന്ദര്‍ശനത്തിന് അദ്ദേഹം ശേഷം ഡല്‍ഹിയിലെത്തും. വെള്ളിയാഴ്ചയാണ് മോദി-ജോൺസൺ ചർച്ച.

