Sunday, December 21, 2025

താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി രണ്ട് മരണം;അനവധിയാളുകളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

താനൂര്‍ : പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത് 35 ഓളം യാത്രികരാണ് ബോട്ടിലുണ്ടായിരുന്നത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവധിദിനമായതിനാൽ ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണവും കൂടുതലായിരുന്നു.
പരപ്പനങ്ങാടി, താനൂര്‍ പ്രദേശത്തുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും എന്നാണ് വിവരം.

പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Related Articles

Latest Articles