Friday, January 2, 2026

യുപിയിൽ ഒളിച്ചോടിയ ദമ്പതികളുടെ മൃതദേഹം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഉത്തർപ്രദേശ് : സഹറൻപൂരിൽ 15 ദിവസം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടിയ ദമ്പതികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി ബിഹാരിഗഡ് പോലീസിന് മൊഹന്ദ് വനത്തിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങളെക്കുറിച്ച് വിവരം ലഭിച്ചു . പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

അന്വേഷണത്തിൽ, ബൊഹാദ്പൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി 15 ദിവസം മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയതായി പോലീസിന് മനസ്സിലായി.

സെപ്തംബർ നാലിന് പെൺകുട്ടിയുടെ കുടുംബം കാമുകനെതിരെ നാഗ്പാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇരുവരും വീട്ടിൽ നിന്ന് ഒളിവിലാണെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്എസ്പി ദിനേഷ് ടാഡ വെളിപ്പെടുത്തി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles