Sunday, December 14, 2025

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുകൾ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല; കളക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാനായില്ല .അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.

ഇന്ന് രാവിലെ ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.എബ്രഹാമിന്റെ പേരിൽ ഉള്ള അതേ തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്. വോട്ടു ചെയ്യാനാവാതെ മടങ്ങിയ അദ്ദേഹം ഒടുവിൽ കളക്ടർക്ക് പരാതി നൽകി.

Related Articles

Latest Articles