Sunday, September 20, 2026

അമിതവേഗതയിലെത്തിയ ഇലക്ട്രിക് കാർ മറിഞ്ഞ് തീ പിടിച്ചു! അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം !

കാലിഫോർണിയയിലെ പ്ലസന്‍റണിൽ നടന്ന വാഹനാപകടത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാർ അമിത വേഗതയിൽ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റൺ പോലീസ് അധികൃതർ അറിയിച്ചു.

വാഹനമോടിച്ചിരുന്ന തരുൺ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം. അപകടവിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles