ബിജെപി നേതാവും പ്രശസ്ത നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണം; ഇന്ന് രണ്ട് പേര് കൂടി അറസ്റ്റിൽ

പനാജി: ബിജെപി നേതാവും പ്രശസ്ത നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിൽ . ലഹരി മരുന്ന് കച്ചവടക്കാരനും സൊനാലി മരിക്കുന്നതിന്റെ തലേന്ന് രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത റെസ്റ്റോറന്റിന്റെ ഉടമയുമാണ് അറസ്റ്റിലായത് . ഇതോടെ മൊത്തത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 4 ആയി. സൊനാലിയുടെ ഡ്രൈവർ, താമസിച്ചിരുന്ന റെസ്റ്റോറന്റിലെ ജീവനക്കാർ , ഉൾപ്പെടെ 25 പേരെ കേസിൽ പോലീസ് ചോദ്യം ചെയ്തു നേരത്തെ സൊനാലിയുടെ സഹായികളായ സുധീര്‍ സാഗ്വന്‍, സുഖ്വിന്ദര്‍ വസി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ സൊനാലിയെ നിര്‍ബന്ധിച്ച് ലഹരി കഴിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇത് സ്ഥിരീകരിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയിലായ സൊനാലിയെ പ്രതികള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഹരിയാനയില്‍ നിന്ന് ഗോവയിലേക്ക് സിനിമ ചിത്രീകരണത്തിന് എത്തിയ സൊനാലിയെ ഓഗസ്റ്റ് 23ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ ആയുധം ഉപയോഗിച്ചുള്ള പരിക്കുകള്‍ കണ്ടെത്തി. സഹോദരനായ റിങ്കു ധാക്ക സംഭവത്തില്‍ കൂടാലോചന ഉണ്ടെന്ന് ആരോപിച്ചിരുന്നു. സൊനാലിയുടെ സഹായികൾക്ക് അവരുടെ സ്വത്തിൽ കണ്ണുള്ളതായും സഹോദരൻ പറഞ്ഞിരുന്നു . സൊനാലിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രംഗത്തെത്തിയിരുന്നു.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

9 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

9 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

10 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

19 hours ago