Wednesday, May 1, 2024
spot_img

ഇടുക്കിയിൽ ഭീഷണിയായി വീണ്ടും അരിക്കൊമ്പൻ ; ആക്രമണത്തിൽ രണ്ട് വീട് തകര്‍ത്തു

ഇടുക്കി : കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കിയിൽ രണ്ട് വീടുകള്‍ കൂടി തകര്‍ന്നു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. 301 കോളനിയിലെ അമ്മിണിയമ്മയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. സമീപവാസികളും വനപാലകരും എത്തിയാണ് ആനയെ തുരത്തിയത്.

അതേസമയം ജനങ്ങൾക്ക് തലവേദനയുണ്ടാക്കിയ അരികൊമ്പനെ കുടുക്കാനുള്ള നടപടികൾ ആരംഭിച്ചു.കൂട് നിർമാണത്തിനുള്ള നടപടികൾ തുടങ്ങി. കൂട് നിർമ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും. കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഇതിനുള്ള നടപടികൾ തുടങ്ങുക.

Related Articles

Latest Articles