Sunday, May 19, 2024
spot_img

മാരക ലഹരിമരുന്നുമായി രണ്ടു പാക് പൗരന്മാർ പിടിയിൽ; പിടിയിലായത് അതിർത്തി കടത്തി മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ

കുപ്‌വാര: മാരക ലഹരിമരുന്നുമായി അതിർത്തിയിൽ രണ്ടു പാക് പൗരന്മാർ പിടിയിൽ (Pakistan Natives Arrested). കുപ്‌വാര ജില്ലയിലെ അതിർത്തിയിലാണ് പാകിസ്താൻ സ്വദേശികളായ രണ്ടുപേരെ ഹെറോയിനുമായി പിടികൂടിയത്. പാകിസ്ഥാനിലെ താഡ് മേഖലയിൽ നിന്നുള്ള അഹമ്മദ് ഖുറേഷിയേയും പാഡ്‌നാ താഡ് കർനാ മേഖലയിൽ നിന്നുള്ള ബാഷാരാത് ഹുസൈൻ ഷായുമാണ് അതിർത്തിയിൽ പിടിയിലായത്. പോലീസ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതിർത്തികടക്കാൻ ശ്രമിക്കവേയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കിയത്. ഇരുവരിൽ നിന്നും അരക്കിലോ വരുന്ന ഹെറോയിനാണ് പിടികൂടിയത്.

അതേസമയം അതിർത്തി കടത്തി മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഇരുവരേയും ചോദ്യം ചെയ്യുകയാണെന്ന് ബി.എസ്.എഫ് അറിയിച്ചു. ഇവർക്ക് നേരിട്ട് ഭീകരരുമായുള്ള ബന്ധവും അന്വേഷിക്കും. എന്നാൽ ആയുധങ്ങളൊന്നും ഇരുവരിൽ നിന്നും കണ്ടെത്തിയിട്ടില്ല.

Related Articles

Latest Articles