Tuesday, September 22, 2026

ദാരുണാന്ത്യം ;സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം,തൃശൂർ കൊരട്ടിയിൽ രണ്ട് കൗമാരക്കാർ മരിച്ചു,

തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത കൊരട്ടിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഉണ്ടായത് കൊരട്ടിയില്‍ എത്തിയപ്പോൾ ട്രെയിൻ വേഗത കുറച്ചിരുന്നു. ഈ സമയംചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊരട്ടിയില്‍ ഇറങ്ങേണ്ടിയിരുന്ന ഇരുവരും അവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് കയറിയത്.

ട്രാക്കിന് സമീപത്തായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Related Articles

Latest Articles