Saturday, December 13, 2025

മലയാറ്റൂരിൽ കാർ ചിറയിലേക്ക് വീണ് രണ്ടു പേർ മരിച്ചു ; സംഘം നക്ഷത്ര തടാകം കാണാൻ എത്തിയവർ

കൊച്ചി : മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിൽ വച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാണ് . സംഘം നക്ഷത്ര തടാകം കാണാൻ എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തിയാതായിരുന്നു . ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നു എന്ന് സംഭവം കണ്ടവർ പറയുന്നു. . ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും കാറിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരുന്നു. . ബിനു ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്‍റെ ഡോർ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് പോസ്റ്റ്മോർട്ട. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Related Articles

Latest Articles