ഷാനിദിനെതിരെ മുമ്പും രണ്ട് ലഹരിക്കേസുകൾ ! ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത് ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് !! എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്
താമരശ്ശേരി അമ്പായത്തോട്ടുവെച്ച് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ വിഴുങ്ങിയതിന് പിന്നാലെ മരണപ്പെട്ടത്. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ എംഡിഎംഎ വില്‍ക്കുന്നതായി നാട്ടുകാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ പട്രോളിങ്ങിനിടെ അമ്പായത്തോട്ടുവെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങിയ ശേഷം ഓടുകയും പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. മുമ്പ് ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് വെളിപ്പെടുത്തിയതിനാൽ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
രണ്ടു കവറുകളിലായി എംഡിഎംഎയാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. മുകള്‍ഭാഗം അമര്‍ത്തിയൊട്ടിക്കുന്ന തരത്തിലുള്ള സിപ് കവറുകളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ പത്തുമണിയോടെ ഷാനിദ് മരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഷാനിദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന ശേഷമാണ് ഷാനിദ് ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത് എന്നാണ് വിവരം.