Tuesday, December 16, 2025

മുങ്ങാങ്കുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങി;പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കുളത്തിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പട്ടാമ്പി വളളൂർ മേലേകുളത്തിലാണ് സംഭവം. പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികളിൽ രണ്ട് പേർ വെള്ളത്തിൽ മുങ്ങുകയായിരുന്നു.

വളളൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ, മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്. വെള്ളത്തിൽ മുങ്ങാങ്കുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ പൊങ്ങി വരാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.

Related Articles

Latest Articles