Thursday, December 18, 2025

താലിബാൻ സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം; കാബൂളിൽ രണ്ട് പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിൽ നിർത്തിയിട്ടിരുന്ന താലിബാൻ സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം. രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്

താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപവക്താവ് അഖിൽ ജൻ ഒസം ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ വക്താക്കൾ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസം പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള കിഴക്കൻ അഫ്ഗാനിസ്ഥാൻ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. അപകടത്തിൽ 9 കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live


Related Articles

Latest Articles