Two wives complained to the police station that Maulana was missing; A search ensued, eventually with a third wife
ലക്നൗ : ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യമാർ പോലീസ് സ്റ്റേഷനിൽ. ഫെബ്രുവരി 16 നാണ് സാദത്ഗഞ്ച് പരിധിയിലെ താമസക്കാരനായ മൗലാന മഞ്ജർ അലിയെ വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതായത്. ഇയാൾക്കായി ഭാര്യ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫെബ്രുവരി 19 ന് മൗലാനയെ കാണാനില്ലെന്ന് സാദത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകി.
പരാതി നൽകിയതിന് ശേഷം പോലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടെ മറ്റൊരു സ്ത്രീയും പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭർത്താവ് മഞ്ജർ അലിയെ കാണാതായെന്ന് പരാതി നൽകി. ഇതോടെ പോലീസ് കുഴങ്ങി. ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി സംസാരിച്ചതോടെ മൗലവി രണ്ട് പേരെയും നിക്കാഹ് ചെയ്തതാണെന്ന് വ്യക്തമായി .
അതിനിടെ, കുടുംബാംഗങ്ങൾ നൽകിയ മൗലാനയുടെ മൊബൈൽ നമ്പറിന്റെ കോൾ ലൊക്കേഷൻ പോലീസ് കണ്ടെത്തി . മൗലാന ഗോണ്ടയിലാണെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ മൗലാനയെ തേടി ഒരു സംഘം പോലീസ് ഉടൻ തന്നെ ഗോണ്ടയിലേക്ക് പുറപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോഴാണ് പോലീസ് ശരിയ്ക്കും ഞെട്ടിയത്. പുതിയ വിവാഹം കഴിച്ച് മൂന്നാം ഭാര്യയോടൊപ്പം സുഖമായി കഴിയുകയായിരുന്നു മൗലാന. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആദ്യഭാര്യയ്ക്കൊപ്പം വിട്ടയച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…