Friday, May 3, 2024
spot_img

കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ ഇടിച്ചു കയറി; രണ്ടു മരണം; കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു

കൊച്ചി: എറണാകുളത്ത് കാറപകടം. സംഭവത്തിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു സ്ത്രീകൾ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് നടക്കാനിറങ്ങിയ സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാൽനട യാത്രക്കാരായ നാലു പേരെയാണ് വാഹനമിടിച്ചത്. ഇവരിൽ രണ്ടുപേരായ പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.

ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ അപകട സ്ഥലത്ത് വച്ചുതന്നെ ഡോക്ടറും ഹൃദയാഘാതം മൂലം മരിച്ചു. പരിക്കേറ്റ മറ്റു രണ്ട് കാൽനടയാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles