അട്ടപ്പാടി: രണ്ടു വയസ്സുകാരനായ ആദിവാസി ബാലൻ കോവിഡ് (Covid) ബാധിച്ച് മരിച്ചു. താഴെ അബ്ബന്നൂർ കബളക്കാട്ടിലെ സ്വാദീഷാണ് മരിച്ചത്. രാവിലെ ശ്വാസ തടസ്സമുണ്ടായതിനെ തുടർന്നാണ് ആദിവാസി ബാലനെ ഊരിൽ നിന്നു കൂക്കൻ പാളയം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം, കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിക്ക് കോവിഡ് പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 2022 ജനുവരി 10 ന് പുതൂര്‍ നടുമുള്ളി ഊരിലെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. അട്ടപ്പാടിയിലെ ഈ വർഷത്തെ ആദ്യ ശിശുമരണമായിരുന്നു ഇത്. കണക്കുകൾ പ്രകാരം 2021ൽ ഒമ്പത് ശുശുമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്

