Wednesday, May 22, 2024
spot_img

കോവിഡ് തീവ്ര വ്യാപനം: കേരള എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ (Exam) കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എന്‍എസ്എസിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. തിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി.

കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി. മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

അതേസമയം കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും. ടെലിമെഡിസിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles