Wednesday, September 23, 2026

ഭർത്താവിനോട് ജോലിക്ക് പോകാന്‍ ആവശ്യപെട്ടു: ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ചു, കുഞ്ഞിനെ തൂക്കിയെറിഞ്ഞു; യുവാവ് അറസ്റ്റിൽ

കൊല്ലം: ജോലിക്ക് പോകാൻ ആവശ്യപ്പെട്ട ഭാര്യയെ (Wife) വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് അറസ്റ്റിൽ. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷാണ് അറസ്റ്റിലായത്. ജനുവരി 26 ന് വൈകീട്ടായിരുന്നു സംഭവം. ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ആവിശ്യപെട്ടതിനെ തുടർന്നാണ് ഭാര്യ ലക്ഷ്മിയെ ഇയാള്‍ ഉപദ്രവിച്ചത്.

തുടർന്ന് പ്രതി ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും, ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അതിനു തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

Related Articles

Latest Articles