ചിറയിന്‍കീഴ്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടില്‍ മനുവിന്റെയും അനുവിന്റെയും മകന്‍ ആദിയാണ് മരിച്ചത്.മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ബൈക്കിന് മുന്നിലിരുന്ന ആദി ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കും മാതാപിതാക്കള്‍ പാതയോരത്തേക്കും തെറിച്ചുവീണു . അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറെ പോലീസ് പിന്നീട് പിടികൂടി .
ഇയാള്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

