Chinese Attack
തായ്‌പേയ്: തായ്‌വാനിൽ പ്രകോപനം (China-Taiwan) തുടർന്ന് ചൈന. ചൈനയുടെ മൂന്ന് യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് രാജ്യത്ത് അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയതായി തായ്‌വാൻ. അതിർത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ തായ്‌വാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്നും, അതിന് മുൻപായി അവർക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ പറഞ്ഞു.
ചൈനീസ് ഷാൻസി-8 യുദ്ധവിമാനം, രണ്ട് ഷെൻയാങ് ജെ-16 യുദ്ധവിമാനങ്ങൾ എന്നിവയാണ് അതിർത്തി ലംഘിച്ചെത്തിയത്. ഈ മാസം ഇത് ആറാം തവണയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ചൈനയുടെ 58 യുദ്ധവിമാനങ്ങൾ തായ്‌വാന്റെ വ്യോമ അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു. 36 ഫൈറ്റർ ജെറ്റുകൾ, 12 എച്ച്-6 ബോംബറുകൾ, മറ്റ് നാല് വിമാനങ്ങൾ എന്നിവയാണ് തെക്കൻ അതിർത്തി കടന്നെത്തിയത്. അതിർത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് തായ്‌വാൻ ആരോപിച്ചു.
അതേസമയം ചൈനയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇൻ-വെൻ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. ദേശീയ ദിന റാലിയിലായിരുന്നു പ്രസിഡന്റിന്റെ ആഹ്വാനം. തായ്വാനുമായി ഒരാഴ്ച നീണ്ടുനിന്ന സംഘർഷത്തിനുശേഷം, സമാധാനപരമായ ഏകീകരണം യാഥാർത്ഥ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു തായ്‌വാൻ പ്രസിഡന്റിന്റെ പ്രതികരണം. ചൈന മുന്നോട്ടുവച്ച പാത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും, മേഖലയിൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് സായ് ഇംഗ്-വെൻ തുറന്നടിച്ചു. അതേസമയം തായ്‌വാൻ കടലിടുക്കിലുടനീളമുള്ള സംഘർഷങ്ങൾ ചൈന ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ തായ്‌വാൻ തിടുക്കത്തിൽ ഒരു കാര്യവും മേഖലയിൽ നടത്തില്ലെന്നും ആവർത്തിച്ചു. ഇതിനിടയിലാണ് ഇപ്പോൾ വീണ്ടും ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായിരിക്കുന്നത്.
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…