Saturday, January 3, 2026

യുഎഇയില്‍ മിനി ബസ്സുകള്‍ നിരോധിക്കാനൊരുങ്ങുന്നു

ദുബൈ: യുഎഇയില്‍ പാസഞ്ചര്‍ മിനി ബസുകളും സ്​കൂള്‍ മിനി ബസുകളും നിരോധിക്കാന്‍ ഒരുങ്ങുന്നു. ദുബൈ പൊലീസ് ഓപ്പറേഷന്‍സ് അഫയേഴ്​സ്​ ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്‍റുമായ മേജര്‍ ജനറല്‍ മുഹമ്മദ്​ സൈഫ്​ അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

2021 സെപ്റ്റബര്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന മിനി ബസ്സുകള്‍ക്ക് പകരം വേറെ വലിയ ബസ്സുകള്‍ ആക്കാനും തീരുമാനമായി. ദുബൈ റോഡ്​ അതോറിറ്റി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടതായും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് അപകടങ്ങള്‍ ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തതെന്നും മേജര്‍ ജനറല്‍ മുഹമ്മദ്​ സൈഫ് പറഞ്ഞു.

Related Articles

Latest Articles