Tuesday, May 21, 2024
spot_img

കോവിഡ്: തലസ്ഥാനത്തെ യു.എ.ഇ. കോൺസുലേറ്റ് താൽകാലികമായി അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് താൽകാലികമായി അടച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് കോൺസുലേറ്റ് അടച്ചതെന്നാണ് വിശദീകരണം.കോവിഡ് വ്യാപനം കാരണം കോൺസുലേറ്റിലേക്ക് വരണ്ട എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിലവിൽ യു എ ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഇവിടെയുള്ളത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺസുലേറ്റ് ജനറൽ തിരിച്ചു പോയിരുന്നു. തുടർന്ന് വിവാദത്തിൽ ഉൾപ്പെട്ട അറ്റാഷെയും പോയി.

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാത്രമാണ് നിലവിൽ കോൺസുലേറ്റിൽ നടത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് രണ്ടാം തവണയാണ് യു എ ഇ കോൺസുലേറ്റ് അടയ്ക്കുന്നത്. കഴിഞ്ഞ മാസവും കോൺസുലേറ്റ് അടച്ചിരുന്നു. 28 -ാം തീയതിയാണ് പിന്നീട് ഇത് തുറന്നത്.

Related Articles

Latest Articles