Wednesday, September 30, 2026

വീണ്ടും ഡ്രോണുകൾ; നേപ്പാൾ അതിർത്തിക്ക് സമീപം ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെത്തി; മൂന്നുപേർ പിടിയിൽ

പാറ്റ്ന: ബീഹാറിലെ നേപ്പാൾ അതിർത്തിക്ക് സമീപം കാറിൽ ചൈനീസ് നിർമ്മിത ക്യാമറ ഡ്രോണുകൾ കണ്ടെത്തി. ചൈനയിൽ നിർമ്മിച്ച ക്യാമറകൾ ഘടിപ്പിച്ച എട്ട് ഡ്രോണുകളാണ് കണ്ടെത്തിയത്. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപത്തു നിന്നാണ് ഡ്രോണുകൾ പിടിച്ചെടുത്തത്. ബീഹാർ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയ കാറിൽ പ്രത്യേക ബോക്സുകളിൽ പായ്ക്ക് ചെയ്ത നിലയിലാണ് ഡ്രോണുകൾ കണ്ടെത്തിയതെന്ന് നേപ്പാൾ അതിർത്തി സംരക്ഷകരായ സഹസ്ര സീമാബാൽ സബ് ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിൽ പോലീസ് മൂന്നുപേരെ അതിർത്തി സുരക്ഷാ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അതേസമയം കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ, ഒരു പാകിസ്ഥാൻ തീവ്രവാദിയും, ലഷ്‌കര്‍ കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കറിന്റെ പ്രധാന നേതാക്കളിലൊരായ നദീം അബ്രാറാറാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരും കൊല്ലപ്പെട്ടത്. ദേശീയപാതയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സൈനികർ പ്രദേശത്ത് തമ്പടിച്ചത്. ഇതേതുടർന്ന് ദേശീയപാതയിൽ വിന്യസിച്ച ജമ്മു പോലീസ് സേനയും, സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. അതേസമയം കഴിഞ്ഞ ഞായറാഴ്ച ജമ്മു വ്യോമത്താവളത്തിനു സമീപം ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ അന്വേഷണം ഇപ്പോൾ എൻഐഎ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ആക്രമണത്തിനുശേഷം അതിർത്തി പ്രദേശങ്ങളിലെല്ലാം സൈന്യം കടുത്ത ജാഗ്രതയിലാണ്. അതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles