അറബ് രാജ്യങ്ങളിലെ നിയമങ്ങൾ അവയുടെ കാഠിന്യം കൊണ്ട് പ്രശസ്തമാണ്. കണ്ണിന് കണ്ണ്, കൈയ്ക്ക് കയ്യ്, ചാട്ടവാറടി, കല്ലെറിഞ്ഞു കൊല്ലൽ എന്നിങ്ങനെ വളരെ കടുത്ത ശിക്ഷാ രീതികളാണ് പല അറബ് രാജ്യങ്ങളും അവലംബിച്ചുപോരുന്നത്.ഇപ്പോൾ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് യുഎഇ. ഇതിനായി ഇവർ നിയമത്തില്‍ ഭേദഗതി വരുത്തി.

