യുഎഇ: യുഎഇയും ഇസ്രായേലും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം വർദ്ധിപ്പിക്കുകയെന്നുളളതാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കരാർ നിലവില്‍ വരുന്നതോടെ ഭക്ഷണം, കൃഷി, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നിവയുൾപ്പെടെ 96 ശതമാനം ഉൽപ്പന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കും.
2020 ലാണ് ഇരു രാജ്യങ്ങളും അബ്രഹാം അക്കോർഡില്‍ ഒപ്പുവച്ചത്. ഒരു അറബ് രാജ്യവുമായുളള ഇസ്രായേലിന്‍റെ ആദ്യ വ്യാപാര ഇടപാടാണ് ഇത്.

