Thursday, May 16, 2024
spot_img

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ അദ്ധ്യാപികയെ കഴുത്തറുത്ത് കൊന്നു; പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

കാസര്‍ഗോഡ്: പുളിയന്നൂരിലെ അദ്ധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. റിട്ട. അ‌ദ്ധ്യാപികയായ ജാനകിയാണ് മരിച്ചത്. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍ഗോഡ് ജില്ലാ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നും മൂന്നും പ്രതികളാണ് വിശാഖും അരുണും.

2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അദ്ധ്യാപിക പി.വി ജാനകിയെയാണ് പഠിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്ക് പരാമവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുഖംമൂടി ധരിച്ച്‌ കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചു.

Related Articles

Latest Articles