യു എ ഇ യിലെ സാംസ്കാരിക സംഘടനയായ മന്നം സാംസ്കാരിക സമിതി (മാനസ്) യുടെ വാർഷിക പൊതുയോഗം 2023 ജനുവരി 6 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് ചേർന്നു. 2023 -24 കാലയളവിലേക്കുള്ള സംഘടനാ ഭാരവാഹികളെ പ്രസ്തുത യോഗത്തിൽവച്ച് തെരഞ്ഞെടുത്തു. യു എ ഇ യിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന സംഘടനയാണ് മന്നം സാംസ്കാരിക സമിതി.
പ്രെസിഡന്റായി ആയി ശ്രീകുമാർ എസ് പിള്ള, ജനറൽ സെക്രെട്ടറിയായി പ്രാണേഷ് എസ് നായർ, ട്രഷറർ ആയി അനന്തൻ നമ്പ്യാർ എന്നിവരെ ഏക കണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇവരെ കൂടാതെ 24 അംഗങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

