Saturday, December 20, 2025

യൂബർ ടാക്‌സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവം; സനിൽ മുഹമ്മദും, സജാദും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂബർ ടാക്‌സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റില്‍. ചാക്ക സ്വദേശിയായ സമ്പത്തിനെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സമ്പത്തിന്‍റെ സുഹൃത്തുക്കൾ കൂടിയായ സനിൽ മുഹമ്മദ്, സജാദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരെയും വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്‌തു.

കഞ്ചാവ് കേസിൽ സനിൽ മുഹമ്മദിന്‍റെ സഹോദരനെ ഒറ്റിക്കൊടുത്തു എന്നാരോപിച്ചായിരുന്നു കൊലപാതകം. ചാക്കയിലെ സമ്പത്തിന്‍റെ വീട്ടിലെത്തിയാണ് പ്രതികൾ കൊല നടത്തിയത്. സംഘർഷത്തിൽ പ്രതികൾക്കും പരിക്കേറ്റിരുന്നു. ഇതേതുടർന്ന് ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സമ്പത്ത് മരിച്ച വിവരം അറിയുന്നത്. പിന്നീട് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോൾ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികൾ ഇരുവരും ബന്ധുക്കളാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles