Wednesday, September 23, 2026

താൻ ആരോടാണ് കളിക്കുന്നതെന്ന് ഉദ്ധവ് മറന്ന് പോയി

അമിത്ഷായും മോദിയും എങ്ങനെ ഇന്ത്യയിൽ ജയം നേടുന്നു…

സിമ്പിൾ. കഴിഞ്ഞ ദിവസത്തെ ആ നീക്കം നോക്കുക.

1. ബിജെപിയാണ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിയതെങ്കിൽ സകല പ്രതിപക്ഷകളും ഇടതുനപുംസകങ്ങളും ബിജെപിയുടെ അധികാരക്കൊതിയായി ഇത് കൊട്ടിഘോഷിച്ചേനെ. അത് മുളയിലേ നുള്ളി.

2. ശിവസേനയ്ക്ക് മുഖ്യമന്ത്രിപദം നൽകിയത്തോടെ ബാലസാഹിബിന്റെ കടുവകൾ – എംപി, എംഎൽഎ മുതൽ പാർട്ടി അണികൾ വരെ ഇനി ശിവസേനയ്ക്കും NDA യ്ക്കും സ്വന്തം. ഓരോ ശിവസൈനികന്റെയും ഹിന്ദു – ഹിന്ദുരാഷ്ട്ര- മാറാത്ത വികാരമാണ് ഇപ്പോൾ ആളിക്കത്തുന്നത്.

3. മോദിയെയും അമിത്ഷായേയും പാലം വലിച്ചതും, ഏറ്റവും ആക്രമിച്ചതും ഉദ്ധവൻ ആണ്. സാംമ്ന എന്ന ശിവസേന പത്രത്തിൽ മോദിക്കെതിരെ വളരെ നീചമായിട്ടാണ് കഴിഞ്ഞ ഏതാനും വർഷമായി ഉദ്ധവൻ അപകീർത്തിപ്പെടുത്തിയത്. മധുരപ്രതികാരം. ഉദ്ധവൻ ഉ… ഉ… ഉ ജ്ജ്വലനായി… വട്ടപ്പൂജ്യമായി. അധികാരവും പാർട്ടിയും പോയി, രാഷ്ട്രീയമായി തകർന്നു, നാണംകെട്ടു രാജിവച്ചു.

4. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയും , NDA ഭൂരിപക്ഷവും നേടിയിട്ടും തറരാഷ്ട്രീയം കളിച്ച മദാമ്മ, പവ്വാർ തുടങ്ങിയവർക്ക് അതേ നാണയത്തിൽ തിരിച്ചടി. നീയൊക്കെ എത്ര കൂട്ടിയാലും കിഴിച്ചാലും എനിക്കു ഒന്നുമില്ല, ഞാൻ തന്നെയാണ് ചാണക്യൻ എന്ന് അമിത്ഷാ വീണ്ടും തെളിയിച്ചു.

5. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശ്രീമതി. മുർമ്മുവിനു മഹാരാഷ്ട്രയിൽ ബഹുഭൂരിപക്ഷം…

6. ഉദ്ധവൻ അന്നു പിണങ്ങിയത് (50+ സീറ്റുള്ള) ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ബിജെപി (150+ സീറ്റുള്ള) നൽകാൻ തയ്യാറല്ല എന്നപേരിലാണ്. അധികാരമല്ല, രാഷ്ട്രീയനിലപാടുകൾ മാത്രമാണ് ബിജെപി / NDAയുടെ ഒരുമയെന്നും ബിജെപി തെളിയിച്ചു. ഉദ്ധവന്റെ നാവ് പൂർണ്ണമായും അറുത്തു. പാർട്ടിയുടെ സീറ്റുകൾ അല്ല, നിലപാടുകൾ ആണ് മുഖ്യം….

എതിരാളികളുടെ അവസാനത്തെ അമ്പും തീരുന്നിടത്താണ് മോദിയും ഷായും യുദ്ധം തുടങ്ങുന്നത് തന്നെ…

 

Related Articles

Latest Articles