UDF convener MM Hassan mocks the state campaign trip
തിരുവനന്തപുരം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ’ കാസർകോട്ടുനിന്ന് ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പരിഹാസങ്ങളും നാണക്കേടുകളുമാണ് സി പി എമ്മിന് നേരിടേണ്ടി വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍റെ സംസ്ഥാന പ്രചരണ യാത്രയെ പരിഹസിച്ചിരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഗോവിന്ദൻ മാസ്റ്റർ ദീർഘദർശി ആണെന്നും ജനകീയ പ്രതിരോധ ജാഥ പിണറായി പ്രതിരോധ ജാഥ ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക.
അതേസമയം ജാഥ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കടുത്ത രണ്ട് ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ഒന്ന് അഴിമതിയും മറ്റേത് കൊലപാതകക്കേസും. 2 കേസുകളും ഉയർന്ന് വന്നതോടെ നാണക്കേടിന്റെ ദിനങ്ങളാണ് സി പി എം നേരിടേണ്ടി വരുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ‘സ്വർണ്ണക്കടത്ത് കേസ്’ വീണ്ടും ചർച്ചയായി. ഇതേസമയത്തുതന്നെ പാർട്ടിയുടെ ക്വട്ടേഷൻ സംഘാംഗമെന്ന് ആരോപിക്കപ്പെടുന്ന ആകാശ് തില്ലങ്കേരി ഷുഹൈബ് വധം ഉൾപ്പെടെയുള്ള കൊലപാതകങ്ങൾക്കു പിന്നിൽ കണ്ണൂർ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…