Friday, October 2, 2026

ജനകീയ പ്രതിരോധ ജാഥ അല്ല ഇത് പിണറായി പ്രതിരോധ ജാഥ ;എം വിഗോവിന്ദന്‍റെ സംസ്ഥാന പ്രചരണ യാത്രയെ പരിഹസിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ’ കാസർകോട്ടുനിന്ന് ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പരിഹാസങ്ങളും നാണക്കേടുകളുമാണ് സി പി എമ്മിന് നേരിടേണ്ടി വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍റെ സംസ്ഥാന പ്രചരണ യാത്രയെ പരിഹസിച്ചിരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഗോവിന്ദൻ മാസ്റ്റർ ദീർഘദർശി ആണെന്നും ജനകീയ പ്രതിരോധ ജാഥ പിണറായി പ്രതിരോധ ജാഥ ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക.

അതേസമയം ജാഥ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കടുത്ത രണ്ട് ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ഒന്ന് അഴിമതിയും മറ്റേത് കൊലപാതകക്കേസും. 2 കേസുകളും ഉയർന്ന് വന്നതോടെ നാണക്കേടിന്റെ ദിനങ്ങളാണ് സി പി എം നേരിടേണ്ടി വരുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ‘സ്വർണ്ണക്കടത്ത് കേസ്’ വീണ്ടും ചർച്ചയായി. ഇതേസമയത്തുതന്നെ പാർട്ടിയുടെ ക്വട്ടേഷൻ സംഘാംഗമെന്ന് ആരോപിക്കപ്പെടുന്ന ആകാശ് തില്ലങ്കേരി ഷുഹൈബ് വധം ഉൾപ്പെടെയുള്ള കൊലപാതകങ്ങൾക്കു പിന്നിൽ കണ്ണൂർ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി.

Related Articles

Latest Articles