Tuesday, December 23, 2025

സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചരണത്തിന് ഇറങ്ങില്ല; വയനാട്ടിൽ യുഡിഎഫ് പ്രചരണം നിര്‍ത്തി

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് പ്രചരണം നിലച്ചു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് വയനാട്ടിലെ ഘടകകക്ഷികളുടെ നിലപാട്. ഇതോടെ വയനാട്ടിലെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് മറുപടി നൽകിയതെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫ് നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബുത്തുതല കമ്മിറ്റികള്‍ രൂപികരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകുമെന്നറിഞ്ഞപ്പോള്‍ ചിലര്‍ കമ്മിറ്റി രൂപികരിച്ചു. മറ്റിടങ്ങളില്‍ ഇതുവരെ രൂപികരണ യോഗം പോലും ചേര്‍ന്നിട്ടില്ല തീരുമാനമാകാതെ സഹകരിക്കേണ്ടന്നാണ് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ പാര്‍ട്ടി ഓഫിസുകള്‍ പോലും അ‍ടഞ്ഞുകിടക്കുകയാണ്.

വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായി എന്നിട്ടും സ്ഥാനാര്‍ത്ഥി ആരെന്ന് പോലും തീരുമാനിക്കാനാവാത്തതില്‍ കടുത്ത അമര്‍ഷമാണ് പ്രവര്‍ത്തകര്‍ക്കിടയിലും ഉള്ളത്.

Related Articles

Latest Articles