Sunday, June 2, 2024
spot_img

ജമ്മു ദേശീയപാതയിൽ സ്ഫോടനം; സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു

ദില്ലി: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് അപകടം. രാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം സ്‌ഫോടനം നടന്ന വാഹനവും സിആര്‍പിഎഫ് വാഹനങ്ങളും തമ്മില്‍ വളരെ അകലത്തിലായിരുന്നുവെന്നും അതിനാല്‍ സിആര്‍പിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്നും സിആര്‍പിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles