ഭക്തരെ കയ്യിലെടുക്കാൻ,ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ ഭക്തരുടെ വികാരം മനസ്സിലാക്കിയുള്ള നടപടികളും നിയമനിർമാണവും ഉണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു തുടക്കമിട്ടു രമേശ് ചെന്നിത്തല നയിക്കുന്ന ‘സംശുദ്ധം സദ്ഭരണം’ ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.

ശബരിമലയിൽ എൽഡിഎഫ് മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭക്ത ജനങ്ങളുടെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ പഴയ സത്യവാങ്മൂലം പുതുക്കി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മുൻ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തി പുതിയതു നൽകി ശബരിമല വിധി എൽഡിഎഫ് ചോദിച്ചുവാങ്ങുകയായിരുന്നു. കോടതി വിധി വന്ന് ഇത്ര നാളായിട്ടും പ്രശ്ന പരിഹാരത്തിനായി എൽഡിഎഫ് ഒന്നും ചെയ്തിട്ടില്ല. ഭക്തരുടെ താൽപര്യം മനസിലാക്കിയുള്ള നിയമനിർമാണം നടത്തുമെന്നു രമേശ് ചെന്നിത്തലയും പറഞ്ഞു.

B4 Admin

Recent Posts

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

3 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

4 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

4 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

7 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

8 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

10 hours ago