Tuesday, May 14, 2024
spot_img

ബ്രിട്ടീഷ് ആരോഗ്യമന്ത്രിയേയും കൊറോണ വിട്ടില്ല

ലണ്ടന്‍ : കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കവെ ബ്രിട്ടീഷ് എംപിയും ആരോഗ്യ വകുപ്പിലെ മന്ത്രിയുമായ നദീന ഡോറീസിന് വൈറസ് ബാധ സ്ഥിരീകരിച്ചു. . മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍ പുറംലോകത്തെ അറിയിച്ചത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.

മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അവര്‍ക്ക് എവിടെനിന്നാണ് രോഗം പടര്‍ന്നതെന്നും മന്ത്രിയുമായി ഇടപെഴകിയവരെ കണ്ടെത്താനുമുള്ള ശ്രമത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.
ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Related Articles

Latest Articles