Monday, April 29, 2024
spot_img

ദില്ലി കലാപം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി

ദില്ലി: ദില്ലി കലാപത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. കലാപത്തില്‍ മരിച്ചവരുടെ പേരുകള്‍ പരസ്യമാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത്.

നേരത്തെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് മാര്‍ച്ച് 11 വരെ ഹൈക്കോടതി വിലക്കിയിരുന്നു. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പൗരത്വ നിയമത്തിന്റെ പേരില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 44 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles