ദില്ലി: റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. അദ്ദേഹം ട്വിറ്ററിലൂടെയാണ് കണ്ട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.
യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അനിവാര്യമാണെങ്കിൽ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്.
മാത്രമല്ല ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിർദേശം നൽകിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

