Friday, January 9, 2026

മഹാശ്വേത ചക്രവർത്തി എന്ന 24 കാരി; യുക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ രാജ്യത്തിന്റെ ധീരവനിത!

കൊൽക്കത്ത സ്വദേശിനിയായ മഹാശ്വേത ചക്രവർത്തിയാണ് ഇപ്പോൾ താരം. റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ, യുക്രൈനിൽ കുടുങ്ങിയ ഭാരതീയരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ ഗംഗ’യിലെ പ്രധാന പങ്കാളിയായിരുന്നു ഈ പെൺകുട്ടി. 24 കാരിയായ പൈലറ്റ് മഹാശ്വേത ചക്രവർത്തി, ഉക്രൈൻ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ നിന്ന് 800 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് രക്ഷപ്പെടുത്തിയത്.

മഹാശ്വേതയെ അഭിനന്ദിച്ച് ഭാരതീയ ജനത പാർട്ടിയുടെ മഹിളാ മോർച്ച രംഗത്ത് വന്നതോടെയാണ്, മറഞ്ഞിരുന്ന ധീരവനിതയെ രാജ്യം അറിഞ്ഞത്. പൈലറ്റിനോട് വളരെയധികം ബഹുമാനം തോന്നുന്നുവെന്നായിരുന്നു യുവമോർച്ചയും പ്രതികരിച്ചത്. ബംഗാളിലെ ബി.ജെ.പിയുടെ മഹിളാ മോർച്ചയുടെ പ്രസിഡന്റ് ആയ തനൂജ ചക്രവർത്തിയുടെ മകളാണ് മഹാശ്വേത. ഇവരെ അഭിനന്ദിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് ഇപ്പോൾ രംഗത്ത് വരുന്നത്.

അതേസമയം യുക്രൈനിൽ കുടുങ്ങിയ 20,000 പൗരന്മാരെ, 80 ലധികം പ്രത്യേക വിമാനങ്ങളിലായി കേന്ദ്രസർക്കാർ രാജ്യത്തെത്തിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരെ രക്ഷപെടുത്തിയതിനൊപ്പം, യുക്രൈനിൽ കുടുങ്ങിയ ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാരെയും രക്ഷിക്കാൻ ഇന്ത്യക്കായി. ഓപ്പറേഷൻ സമയത്ത്, യുക്രൈനിൽ കുടുങ്ങിയവരെ ബസുകളിലും ട്രെയിനുകളിലുമായി യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കുകയും, ഇവിടെ നിന്ന് വിമാനം വഴി നാട്ടിലെത്തിക്കുകയുമായിരുന്നു.

Related Articles

Latest Articles