Monday, June 17, 2024
spot_img

രാഷ്‌ട്ര തലവനെ രക്ഷിക്കാൻ ഇനി ആര്? ലോകം ഉറ്റുനോക്കുന്നത് ഇവരിലേക്ക്

റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഒറ്റയ്‌ക്കാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. റഷ്യൻ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാണെന്നും സെലൻസ്‌കി പറഞ്ഞു.

എന്നാൽ രാഷ്‌ട്ര തലവനെ രക്ഷിക്കാൻ ഇനി ആര് എന്ന ചോദ്യം ഇപ്പോഴും ബാക്കി. അമേരിക്ക, ഫ്രാൻസ്, ഓസ്ട്രിയ, യുകെ , കാനഡ ഇവരിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

അതേസമയം റഷ്യൻ സൈനിക സംഘം യുക്രെയ്ൻ ആസ്ഥാനമായ കീവിൽ പ്രവേശിച്ചു കഴിച്ചു. രാഷ്‌ട്ര തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കുകയാകും അവരുടെ ലക്ഷ്യം. താനാണ് അവരുടെ ആദ്യ ഇര. അതിനുശേഷം അവർ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്ന് സെലൻസ്‌കി പറഞ്ഞു.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളയാനാണ് ഇപ്പോള്‍ റഷ്യയുടെ ശ്രമം തുടരുകയാണ്. രാവിലെ മുതല്‍ ഇവിടെ സ്‌ഫോടനപരമ്പരകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഒഡേസയിലും റഷ്യൻ വ്യോമക്രമണം നടക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിന്ന് വലിയ തോതില്‍ ജനങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles